അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഒക്‌ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി-എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ് മാര്‍ക്ക് മതിയകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
അപേക്ഷകര്‍ക്ക് ഡിസംബര്‍ 31ന് 17 വയസില്‍ കുറയാനോ 27 വയസില്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്നുവര്‍ഷവും പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. 40 മുതല്‍ 50 ശതമാനം വരെ ചലനവൈകല്യമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയരക്ടറുടെ വെബ് സൈറ്റില്‍ (ംംം.റവ.െസലൃമഹമ.ഴീ്.ശി) ലഭ്യമാണ്. ഫോണ്‍: 0495-2365977.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."