നെടുപുഴയില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് പിടിയില്‍
നെടുപുഴ: യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ സുഹൃത്ത് പിടിയില്‍. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പനമുക്ക് വട്ടിപ്പിന്നി കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ദിലീപിന്റെ മകന്‍ ഡിബിന്‍(22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ നെടുപുഴ പോളിടെക്‌നിക്കിന് സമീപത്തെ ഇടവഴിയില്‍ വച്ചാണ് സംഭവം. ഇയാളുടെ സുഹൃത്താണ് പിടിയിലായിരിക്കുന്നത്.
ഭാര്യയുമായ വഴിവിട്ട ബന്ധമാണ് തര്‍ക്കത്തിന് കാരണമെന്ന് സൂചനയുണ്ട്. ഇതു സംബന്ധിച്ച നേരത്തെയും തര്‍ക്കങ്ങളും അടിപിടിയും ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത്രി ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നുവത്രേ. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചുകിടന്ന ഡിബിനെ പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി. പൊലിസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സും അയച്ചിരുന്നു. എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. നേരത്തെ ഇവരുടെ പേരില്‍ അടിപിടി കേസുകളുണ്ടായിരുന്നതായും പൊലിസ് പറഞ്ഞു. ഒരു മാസം മുന്‍പ് കോട്ടപ്പുറത്തു വച്ച് കാര്‍ തടഞ്ഞ് അഛനെയും മകളെയും മര്‍ദിച്ച കേസിലെ പ്രതിയായിരുന്നു മരിച്ച ഡിബിന്‍. ഗുണ്ടാക്കുടിപ്പകയല്ല മറിച്ച് വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."