പൊലിസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫിസുകളായി: ജോണി നെല്ലൂര്‍
ഇരിട്ടി: പിണറായി വിജയന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി മാറിയെന്നു കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍. പിണറായി ഭരണത്തില്‍ പൊലിസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫിസും പാര്‍ട്ടി ഓഫിസുകള്‍ പൊലിസ് സ്റ്റേഷനുകളുമായി മാറിയതായും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന സി.എം മാണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കാന്‍ പോകുന്ന കാലയളവില്‍ ആറു ലോക്കപ്പ് മരണങ്ങളും മാഹിയിലേതടക്കം 26 രാഷ്ട്രീയ കൊലപാതകങ്ങളും സംസ്ഥാനത്തു നടന്നതായും നരകഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ജോര്‍ജ് വടകര അധ്യക്ഷനായി. കെ.എ ഫിലിപ്പ് സി.എം മാണി അനുസ്മരണ ഭാഷണം നടത്തി. വത്സന് അത്തിക്കല്‍, ബേബി ഒഴുക്കനാട്ട്, ജോസ് പൊരുന്നക്കോട്ട്, തോമസ് തയ്യില്‍, ജോസ് കൊച്ചുതറ, ടോമി അമ്പലത്തുങ്കല്‍, ബിജോ വെട്ടിക്കുഴി, ജോര്‍ജ് തോമസ്, ജോസ് ചുക്കനാനി, സജി കാട്ടുവിള, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ജോണ്‍ കൊച്ചുകരോട്ട്, കെ.കെ എബ്രഹാം, കെ.പി വിനോജ്, സി.ജി സുരേന്ദ്രന്, ഡെന്നീസ് മാണി, പി.എസ് മാത്യു, ജോസ് വണ്ടാംകുന്നേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."