ആറാം വര്‍ഷവും സൗജന്യ കുടിവെള്ള വിതരണവുമായി സൈതലവിക്കോയ
തേഞ്ഞിപ്പലം: കടുത്തവേനലില്‍ കുടിനീരിനായി നെട്ടോട്ടമോടുന്ന പ്രദേശങ്ങളില്‍ നൂറിലേറെ കുടുംബങ്ങള്‍ക്ക് സ്വന്തം ചെലവില്‍ ശുദ്ധജലമെത്തിച്ച് യുവാവ് മാതൃകയാകുന്നു. ചെര്‍ന്നൂര്‍ തയ്യിലക്കടവ് എം.എം സൈതലവിക്കോയ(38)യാണ് കുടിവെള്ള ക്ഷാമം നേരിടുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. മൂന്നിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ശുദ്ധജലക്ഷാമം നേരിടുന്ന ചേറക്കോട്, ചെട്ടിതൊടി ഭാഗങ്ങളിലും പാറമ്മല്‍, കൂടത്തൂര്‍, തച്ചേടത്ത്, പൊറ്റമ്മല്‍ പ്രദേശങ്ങളിലും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കോയയുടെ ശുദ്ധജലവിതരണം ഏറെ ആശ്വാസമാകുന്നുണ്ട്.
അന്തരിച്ച പിതാവ് മേലെമുത്തേടത്ത് കുഞ്ഞിമുഹമ്മദിന്റെ പേരിലാണ് ജലവിതരണം. ആറുവര്‍ഷമായി ഇതു തുടര്‍ന്നുവരികയാണെന്ന് കോയ പറഞ്ഞു. സ്വന്തം വീട്ടിലെ കിണറില്‍ നിന്നുമാണ് വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. 2000ലിറ്ററിന്റെ ടാങ്കില്‍ വെള്ളം നിറച്ച് സ്വന്തം വാഹനത്തില്‍ കയറ്റി ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ദിവസവും 6000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നു. എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകരായ കെ.ഫര്‍ഷാദ്, ഇ.കെ മുബാരിസ് എന്നിവരും വെള്ളംവിതരണം ചെയ്യാന്‍ കോയക്ക് കൂട്ടിനുണ്ട്. ചെര്‍ന്നൂരിലെ എസ്.കെ.എസ്.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൂടിയാണ് എം.എം.സൈതലവികോയ. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം.എം.ജംഷീനയാണ് ഭാര്യ. മുഹമ്മദ് സജാഹ്,ശഫാഅ് എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."