യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം; സദാചാര അക്രമമല്ലെന്ന് ആക്ഷന്‍ കമ്മിറ്റി
മുക്കം: മോഷ്ടാക്കളെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രി അരീക്കോട് സ്റ്റേഷന്‍ പരിധിയിലെ കല്ലായിയില്‍ രണ്ട് യുവാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം സദാചാര ഗുണ്ടാ അക്രമമായി ചിത്രീകരിക്കുന്നത് വസ്തുതക്ക് നിരക്കുന്നതല്ലന്ന് കഴിഞ്ഞ ദിവസം രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഭവ ദിവസംരാത്രി 8.30 മുതല്‍ മര്‍ദനമേറ്റ മുബഷിറിന്റേയും സൈഫുദ്ദീന്റെയും കാര്‍ ഗോതമ്പ റോഡിലും പരിസരങ്ങളിലും ഉണ്ട്. ഈ സമയം അഞ്ചു പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. രാത്രി 10.30 ന് കല്ലായിയില്‍ വച്ച് പിടികൂടുമ്പോള്‍ രണ്ട് പേര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് ഇവര്‍ സംസാരിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗോതമ്പ റോഡ് പോബ്‌സണ്‍ റോഡില്‍ ഇവരെ കണ്ട് ഏകദേശം 15 മിനുട്ടിനു ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണശ്രമവും നടന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ അരീക്കോട് പൊലിസ് ഇത്തരം ദുരൂഹതകളഅപ അന്വേഷിക്കാന്‍ തയാറായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളുണ്ടങ്കില്‍ അവരെ പിടികൂടണമെന്നും ഭാരവാഹികളായ ബഷീര്‍ പുതിയോട്ടില്‍, ജോണി എടശേരി, കബീര്‍ കണിയാത്ത്, പി.അബ്ദുല്‍ സത്താര്‍, അബ്ദുസലാം തറമ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."