മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ പൊതുവിദ്യാലയങ്ങളില്‍ തേടി രക്ഷിതാക്കള്‍
കായംകുളം: പഠന മികവിന്റെയും മികച്ച വിജയങ്ങളുടെയും കേന്ദ്രങ്ങളായി മാറിയതോടെ പൊതുവിദ്യാലയങ്ങളോടുള്ള രക്ഷിതാക്കളുടെ തൊട്ടുകൂടായ്മ അവസാനിക്കുന്നു.സ്‌കൂള്‍ പ്രവേശനം ആരംഭിക്കാനിരിക്കവേ ഇപ്പോള്‍ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ്.
പതിവിന് വിപരീതമായി ഇപ്പോള്‍ നെഞ്ചിടിക്കുന്നത് സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ക്കാണ്. നേരത്തെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ പലതും അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്നു. എന്നാല്‍ ഇക്കുറി സ്വാകാര്യ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞ് പോക്ക് ശക്തമായി.
കായംകുളത്തെ പ്രശസ്തമായ നിരവധി സി.ബി.എസ്.സി സ്‌കൂളുകളില്‍ നിന്നും ഈ മാസം പകുതി ആയപ്പോള്‍ തന്നെ അഞ്ഞൂറിന് മുകളിലുള്ള കുട്ടികളാണ്് ടി.സി വാങ്ങി പൊതു വിദ്യാലയങ്ങളില്‍ എത്തിയിരിക്കുന്നത്. ഐക്യജങ്ഷന്‍ ഞാവക്കാട് എല്‍.പി.എസ്, എരുവമാവിലേത്ത് ഗവ:എല്‍.പി.എസ്, കായംകുളം ടൗണ്‍ യു.പി.എസ് (തുണ്ടില്‍ സ്‌കൂള്‍ കരിയിലകുളങ്ങര) ഗവ.എ. പി.എസ് കായംകുളം മുലേശ്ശേരില്‍ എല്‍.പി എസ് ,തേവലപ്പുറം ഗവ: എല്‍.പി.എസ് എന്നീ പൊതു വിദ്യാലയങ്ങളില്‍ സി.ബി.എസ്.സി സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങി വരുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.ചില സ്‌കൂളുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് ടി.സിനല്‍കാതെ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്.
നേരത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരു വിഭാഗം രക്ഷിതാക്കളെ സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകളില്‍ നിന്ന് അകറ്റിയിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ അഭിയാന്‍ ആരംഭിച്ച പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ്'. പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി വന്‍ വിജയമായിരുന്നു.പ്രായോഗികപ്രവര്‍ത്തനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് കുട്ടികളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനംനല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതായികണ്ടെത്തിയിരുന്നു.പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുകയാണ്.ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളോടുള്ള താല്‍പര്യം രക്ഷിതാക്കളില്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."