സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക പരിശീലനവുമായി ജനമൈത്രി പൊലിസ്
കാക്കനാട്: തൃക്കാക്കര ജനമൈത്രി പൊലിസ് സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കായിക പരിശീലനം തുടങ്ങി. സ്ത്രീ സുരക്ഷ 2018ന്റെ ആദ്യ ബാച്ച് പരിശീലനം ജനമൈത്രി പൊലിസ് സ്റ്റേഷന്‍ ഓഡിറ്റോറിയത്തിലാണ് തുടക്കം. കായിക പരിശീലനത്തോടൊപ്പം സ്ത്രീ സുരക്ഷ നിയമ ബോധവരണ ക്ലാസും നടത്തും.
ക്ലാസില്‍ നാല്‍പതോളം സ്ത്രീകളും പെണ്‍കുട്ടികളും പങ്കെടുത്തു. വനിത പൊലിസ് ഓഫിസര്‍മാരായ സാവിത്രി, വെല്‍മ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ക്ലാസെടുക്കാനാണ് പൊലിസിന്റെയും ജനമൈത്രി സമിതിയുടെയും തീരുമാനം.
അക്രമിയെ കീഴടക്കാനും സ്വയം രക്ഷപ്പെടാനുമുള്ള മാര്‍ഗങ്ങളുമാണ് സ്ത്രീകളുടെ കായിക പരിശീലവനത്തില്‍ ലക്ഷ്യമിടുന്നത്. മാലപൊട്ടി ക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, പീഡനം, അഭിമാനക്ഷതമുണ്ടാക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ആത്മധൈര്യം വീണ്ടെടുത്ത് പ്രതി രോധിക്കാനും പ്രതികരിക്കാനുമുള്ള ശേഷി പരിശീലനത്തിലൂടെ സ്ത്രീകള്‍ക്ക് കൈവരിക്കാനാകും. സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുക യാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
പ്രതികൂല സാഹചര്യങ്ങളില്‍ മിണ്ടാതിരിക്കുന്നതിനു പകരം പ്രതികരിക്കാന്‍ സ്ത്രീകള്‍ പ്രാപ്തരാവണം. കേസിനു പുറകെ പോവുന്നതിനേക്കാള്‍ അതുണ്ടായേക്കാവുന്ന സാഹചര്യം ഒഴിവാക്കാന്‍ പരിശീലനത്തിലൂടെ കഴിയും.
വിവിധ സന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തിരിച്ചറിയാന്‍ അവരെ സ്വയം പര്യാപ്തരാക്കുക, അത്തരം സാഹചര്യങ്ങളില്‍ സ്വയരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കാവുന്ന പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക, അതുവഴി സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നിവയും ലക്ഷ്യങ്ങളണ്.
കായിക പരിശീലനത്തിനു പുറമെ അതിക്രമ സാഹചര്യങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്താനുള്ള പരിശീലനവും നല്‍കും. കായിക പരിശീലനത്തിനായി സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയിനര്‍മാരാണ് വനിത പൊലിസുദ്യോഗസ്ഥര്‍. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എം.ടി ഓമന നിര്‍വഹിച്ചു. ചടങ്ങില്‍ ജനമൈത്രി പൊലീസ് സമിതി കണ്‍വീനര്‍ നിസ്സാര്‍ മാവേലിപുരം അധ്യക്ഷത വഹിച്ചു.
സബ് ഇന്‍സ്‌പ്പെക്ടര്‍ ബൈജു പി.ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിജി സുരേഷ്, സമിതിയംഗം സുബൈദ മണ്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു. സി.പി.ഒ ശ്യാം, സ്ത്രീ സുരക്ഷയെപ്പറ്റി ബോധവരണ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."