തിയറ്റര്‍ പീഡനം: പൊലിസുകാരുടെ വീഴ്ച്ച വിശദമായി പരിശോധിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: മലപ്പുറം എടപ്പാളില്‍ തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലിസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
അതിനിടെ, സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവം പുറത്തായതോടെ കഴിഞ്ഞദിവസം എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതി ലഭിച്ച വിവരം എസ്ഐ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍പേര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും. തിരൂര്‍ ഡിവൈ.എസ്.പിക്ക് വീഴ്ചപറ്റിയോയെന്നും പരിശോധിക്കും
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ വൈദ്യപരിശോധനക്കുശേഷം മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരക്കുകയാണ്. അറസ്റ്റിലായ മൊയ്തീന്‍കുട്ടിയെയും കുട്ടിയുടെ മാതാവിനെയും സംഭവം നടന്ന തിയറ്ററിലെത്തിച്ച് തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."