HOME
DETAILS
MAL
വിമുക്തി ജില്ലാതല ഉദ്ഘാടനം ഇന്ന്
backup
March 17 2017 | 21:03 PM
കണ്ണൂര്‍: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി ലഹരിവര്‍ജന മിഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ലോഗോ പ്രകാശനം ചെയ്യും. മേയര്‍ ഇ.പി ലത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാതല ഉദ്ഘാടന പ്രചാരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മേയര്‍ ഇ.പി ലത ഫഌഗ് ഓഫ് ചെയ്തു. കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ശിവ വിക്രം, കെ.വി സുമേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്, കെ.പി ജയബാലന്‍, അജിത് മാട്ടൂല്‍, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, പി.കെ ബൈജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."