HOME
DETAILS
MAL
കസ്തൂരിരംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കണം: ഉമ്മന്‍ ചാണ്ടി
backup
March 17 2017 | 22:03 PM
മട്ടന്നൂര്‍: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള വഞ്ചിക്കുന്ന നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ.സി വിജയന് അധ്യക്ഷനായി. സതീശന് പാച്ചേനി, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, മുഹമ്മദ് ബ്ലാത്തൂര്‍, കെ.വി ജയചന്ദ്രന് സംസാരിച്ചു. മട്ടന്നൂരില്‍ കര്‍ഷക റാലി നടത്തി. നാളെ പ്രതിനിധി സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."