ജനതാദള്‍ എസ് പിളര്‍ന്നു; ഒരു വിഭാഗം ശരത് യാദവിനൊപ്പം
കോഴിക്കോട്: ജനതാദാള്‍ എസ് പിളര്‍ന്നു. ദേശീയ കമ്മിറ്റി അംഗം എം.കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരത് യാദവിന്റെ ലോക് തന്ത്രിക്ക് പാര്‍ട്ടിയില്‍ ചേരും. ശരത്പവാറിന്റെ ജെ.ഡി.യുമായുള്ള ബന്ധം ഉപേക്ഷിച്ച എം.പി വീരേന്ദ്രകുമാര്‍ ഇപ്പോള്‍ ശരത് യാദവിനൊപ്പമാണ്.
ശരത് യാദവിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം 18ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗംകൂടി പുതിയ പാര്‍ട്ടിയിലേക്ക് പോകുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതോടെ വീരേന്ദ്രകുമാറും പ്രേംനാഥും ഒന്നിച്ചായിരിക്കും കേരളത്തില്‍ പ്രവര്‍ത്തിക്കുക.
ജനതാദള്‍ എസ് നേതൃത്വത്തിന്റെ അവസരവാദപരമായ സമീപനത്തിലും രാഷ്ട്രീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് എം.കെ പ്രേംനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് ഡല്‍ഹിയില്‍ ശരത് യാദവിന്റെ മതേതര ജനാധിപത്യ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."