പി.എന്‍. പണിക്കര്‍ക്ക് പുതുതലമുറയുടെ അക്ഷരാര്‍ച്ചന
ആലപ്പുഴ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പി.എന്‍. പണിക്കരുടെ ജന്മഗൃഹമായ പുതുവായില്‍ വീട്ടില്‍ പുതുതലമുറയുടെ അക്ഷരാര്‍ച്ചന.
വായന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ആരോഗ്യവകുപ്പും സാക്ഷരതാ മിഷനും ആലപ്പുഴ സനാതനധര്‍മകോളജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തകപ്പെരുമയുടെ ഭാഗമായാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം പുതുവായില്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. പി.എന്‍. പണിക്കരുടെ ബന്ധുക്കളുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. പി.എന്‍. പണിക്കരുടെ ജ്യേഷ്ഠന്റെ മക്കളായ ഗോമതിയമ്മയും ശാന്തമ്മയും വായനക്കൂട്ടത്തെ സ്വീകരിച്ചു. ഗീതാകുമാരി, വത്സല എന്നീ ബന്ധുക്കളും ഓര്‍മ്മകള്‍ പങ്കുവച്ചു.
പി.എന്‍. പണിക്കര്‍ സ്ഥാപിച്ച സനാതനധര്‍മ വായനശാലയും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. വായനശാലാ വൈസ് പ്രസിഡന്റ് എം. രാജപ്പന്‍ വായനശാലാ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നീലമ്പേരൂര്‍ പഞ്ചായത്ത് ഓഫീസില്‍ സംഘത്തിന് സ്വീകരണം നല്‍കി. ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞുമോള്‍ വിജയകുമാര്‍, ആര്‍. സിംല, രേവമ്മ വിജയപ്പന്‍, പ്രതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മലയാള വിഭാഗം മേധാവി ഡോ. നെടുമുടി ഹരികുമാര്‍, ഡോ. ജി. വത്സലാദേവി എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."