HOME
DETAILS

ശക്തമായ വേനല്‍മഴയുണ്ടായിട്ടും ഡാമുകളില്‍ വെള്ളമില്ല

  
backup
May 14 2018 | 19:05 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af

 


തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും ഡാമുകളില്‍ ഇപ്പോഴും വേണ്ടത്ര വെള്ളമില്ല. മെയ് ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി ആകെ 32 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് അത് 29 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
1328.475 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പാനുള്ള വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 1182.387 മില്യണ്‍ യൂണിറ്റിനുള്ള വെള്ളമേയുള്ളൂ. ഈ കണക്കുകള്‍ കാണിക്കുന്നതാകട്ടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തില്‍ ലഭിച്ച മഴ അണക്കെട്ടുകള്‍ക്ക് പ്രയോജനപ്പെട്ടില്ല എന്നതാണ്.
മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം ഒന്‍പതു വരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം പ്രതീക്ഷിച്ചതില്‍ 31 ശതമാനം മഴ കേരളത്തിനു ലഭിച്ചു. 243 മില്ലി മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 185.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
ഇതില്‍ കേരളത്തിലെ നാല് ജില്ലകളില്‍ മാത്രമാണ് പ്രതീക്ഷിച്ച മഴ ലഭിക്കാതെ പോയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഈ സമയത്ത് മഴ കുറവ് രേഖപ്പെടുത്തിയത്. കാസര്‍കോട് 121 ശതമാനവും കോഴിക്കോട് 100 ശതമാനവും വയനാട് 79 ശതമാനവും മഴ ലഭിച്ചെങ്കിലും സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും വെള്ളത്തിന്റെ അളവില്‍ കുറവ് ഉണ്ടാകുകയാണ് ചെയ്തത്.
കേരളത്തിന്റെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ശേഷിയുടെ 29 ശതമാനം ജലം മാത്രമാണ് ഇപ്പോഴുള്ളത്. 74 ശതമാനം വെള്ളമുള്ള ലോവര്‍പെരിയാറിലാണ് ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചിട്ടുള്ളത്. സീസണില്‍ പ്രതീക്ഷിച്ച 100 ശതമാനം മഴയും ലഭിച്ച കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമില്‍ 35 ശതമാനം വെള്ളം മാത്രമാണുള്ളത് എന്നതും ശ്രദ്ധേയമാണ്. കാലവര്‍ഷം കൃത്യസമയത്ത് ആരംഭിക്കുകയും മതിയായ അളവില്‍ മഴ ലഭിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശാവഹമായ അളവിലേക്ക് ഉയരൂ എന്നതാണ് അവസ്ഥ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago