മജീദിന് നാടിന്റെ യാത്രാമൊഴി
ഫറോക്ക്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ കേരള സ്റ്റേറ്റ് ഫുട്ബോള്‍ താരം ബേപ്പൂര്‍ നടുവട്ടം സി.പി അബ്ദുല്‍ മജീദി(56)ന് നാടിന്റെ യാത്രാമൊഴി.
ഇന്നലെ രാവിലെ നടുവട്ടം ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തില്‍ നിരവധി പേര് പങ്കെടുത്തു. ഫുട്ബോള്‍ താരങ്ങളായിരുന്ന സി.ഉമ്മര്‍, ഹര്ഷന്, നിയാസ് എന്നിവരും കളിയെഴുത്തുകാരന് ഭാസി മലാപ്പറമ്പും വസതിയിലെത്തി അനുശോചനം അറിയിച്ചു.
ജില്ലയിലെ 30ലധികം ടീമുകളുടെ പരിശീലകനായ ഇദ്ദേഹം ഒളിംപ്യന്‍ റഹ്മാന്റെ ശിഷ്യനായിരുന്നു. ജില്ലയിലെ പ്രമുഖ ടീമുകളായ കെ.ആര്.എസ്, യംഗ് ചാലഞ്ചേഴ്സ്, ഗുരുവായൂരപ്പന് കോളജ് ടീം എന്നിവയുടെ പരിശീലകനായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലിച്ച പലരും സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഇന്ത്യയിലെ പ്രശസ്ത ക്ലബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്. പരേതനായ സി.പി മൊയ്തീന്റെ മകനാണ്. മാതാവ് ബിച്ചാത്തു. ഭാര്യ മുംതാസ്, മക്കള്‍ റിയാസ്, രേഷ്മ, മരുമകന് റഫീഖ്, സഹോദരങ്ങള്‍ നുസൈബ, നാസര്‍, റംലത്ത്, സക്കീര്‍, അസ്ലം, പരേതരായ സക്കീന, മന്‍സൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."