കോഴിക്കോട് റൂറലില്‍ എല്ലാ പൊലിസ് സ്റ്റേഷനുകളും ഇനി ജനമൈത്രി
വടകര: പൊതുജനങ്ങള്‍ പൊലിസുമായും പൊലിസ് ജനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ ജനമൈത്രി പൊലിസ് സംവിധാനം സമൂഹത്തിന് മുതല്ക്കൂട്ടാവുകയുള്ളുവെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
കോഴിക്കോട് റൂറല്‍ ജില്ലയിലെ എല്ലാ സ്റ്റേഷനും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന രംഗത്ത് ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കേണ്ട പൊലിസ് സേന എല്ലാകാലവും വിമര്‍ശനത്തിന് വിധേയമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എം.എല്‍.എ സി.കെ നാണു അധ്യക്ഷനായി. റൂറല്‍ എസ്.പി എം.കെ പുഷ്കരന്, ഡി.വൈ.എസ്.പി കെ സുദര്ശന്, എം.എല്‍എ ഇ.കെ വിജയന്, നഗരസഭ ചെയര്മാന് കെ ശ്രീധരന്, ആര്.ടി.ഒ ടി.സി വിനീഷ്, അസി.എക്സൈസ് കമ്മീഷണര്‍ ജോസഫ്, ഡി.ഇ.ഒ സി.ഐ വത്സല, വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി, എം.എം സുദര്ശനകുമാര്, എ വിജയന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."