ക്ഷയരോഗികളുടെ വിവരം അറിയിക്കണമെന്ന്
കോഴിക്കോട്: എല്ലാ സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും അതതു സ്ഥലങ്ങളില്‍ ചികിത്സ തേടുന്ന ക്ഷയരോഗികളുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കൃത്യസമയത്തു തന്നെ അറിയിക്കണമെന്ന് ജില്ലാ ടി.ബി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.ഗ്രാമങ്ങളിലെ ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിനുള്ള ബോധവല്‍ക്കരണവും, രോഗ നിര്‍ണയവും ചികിത്സയും സമയബന്ധിതമായി നടപ്പാക്കുവാന്‍ ഗ്രാമ പഞ്ചായത്തും സന്നദ്ധസംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ഈ വര്‍ഷത്തെ ടി.ബി സീലിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ ടി.ബി.അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു. ജില്ലാ ടി.ബി. ഓഫിസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍, ഡി.എം.ഒ. ഡോ.എസ്്.എന്‍.രവികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി. ജീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."