വേലിയേറ്റം: മണ്ണുമാന്തി കപ്പല്‍ കരയ്ക്കടിഞ്ഞു
കൊല്ലം: കൊല്ലം തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് തീരത്തടിഞ്ഞു.
മുംബൈയില്‍ നിന്നുള്ള ചൈനീസ് നിര്‍മിത കപ്പലായ ഹെന് സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കല്‍ കച്ചിക്കടവിനടുത്ത് തീരത്തടിഞ്ഞത്. നങ്കൂരം തകര്‍ന്ന കപ്പല്‍ മണ്ണില്‍ പുതഞ്ഞ നിലയിലാണ്. നീണ്ടകരയില്‍ നിന്നും കോസ്റ്റല്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികള്‍ക്കായി എത്തിയ കപ്പല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പോര്‍ട്ടിനു പുറത്ത് കിടക്കുകയായിരുന്നു. പോര്‍ട്ട് അധികൃതരുമായി വാടക സംബന്ധിച്ച പ്രശ്ന ങ്ങള് നിലനില്‍ക്കുന്നതിനാലാണ് കപ്പല്‍ തുറമുഖം വിടാതിരുന്നത്. അടുത്തിടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ഏതാനും പേരെ കരയിലേക്ക് മാറ്റിയിരുന്നു. കരക്കടിഞ്ഞ കപ്പല്‍ കാണാന്‍ നിരവധി പേരാണ് കച്ചിക്കടവ് തീരത്ത് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."