പ്രകടനം വിലയിരുത്തി കേരള ബ്ലാസ്റ്റേഴ്സ് സംഘം
കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങളില്‍ കേരളത്തിനു വേണ്ടി കളിക്കുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്തി ബ്ലാസ്റ്റേഴ്സ് വിദഗ്ദ്ധ സമിതി. അടുത്ത ഐ.എസ്.എല്‍ മത്സരങ്ങളില്‍ കേരളത്തില്‍ നിന്നുള്ള താരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതു മുന്‍നിര്‍ത്തിയാണിത്. മുഹമ്മദ് റാഫി, വിനീത്, റിനോ ആന്റണി തുടങ്ങിയവരെ പോലെയുള്ള മലയാളിപ്രതിഭകളെ കണ്ടെത്തുകയാണു ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ തൃപുരേനി പറഞ്ഞു. സന്തോഷ് ട്രോഫിയിലൂടെയാണു ദേശീയ താരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും കൂടുതല്‍ മലയാളി താരങ്ങളെ ഉള്പ്പെടുത്താനാകുമെന്ന പ്രതീക്ഷിയിലാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു.
ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ഉള്പ്പെടുത്തുനുള്ള തീരുമാനത്തില്‍ അതീവ സന്തോഷമുണ്ടെന്നു കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.എ.മേത്തര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും അധികം ഫുട്ബോള്‍ പ്രേമികളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ നിന്നു കൂടുതല്‍ ദേശീയ അന്തര്‍ ദേശീയ കളിക്കാരെ സൃഷ്ടിക്കുന്നതിനായി കേരള ഫുട്ബോള്‍ അസോസിയേഷന്, ബ്ലാസ്റ്റേഴ്സുമായി ചേര്‍ന്നു പദ്ധതികള്‍ ആലോചിക്കകയാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."