മണിച്ചിനേത്ത് -മണ്ണടിമുക്ക് റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
ചാരുംമൂട്: ഉളവുക്കാട് മണിച്ചിനേത്ത് -മണ്ണടിമുക്ക് റോഡ് തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാക്കി.
പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ഉളവുക്കാട് പി എച്ച് ഡി വാര്‍ഡില്‍പ്പെട്ട നമ്പ്യാത്ത് ജങ്ഷനു വടക്കുഭാഗത്തു കൂടി കരിക്കാലി പുഞ്ചയിലേക്ക് എളുപ്പം എത്താന്‍ നാട്ടുകാര്‍ ഉപയോഗിച്ചു പോരുന്ന ഈ റോഡ് ഇന്ന് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.
നൂറോളം വീട്ടുകാര്‍ക്ക് പുറം ലോകത്തെത്താന്‍ ഈ റോഡാണ് ആശ്രയം. കേവലം അറുനൂറു മീറ്റര്‍ മാത്രമുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കയറിയിറങ്ങുകയാണിപ്പോള്‍ പരിസരവാസികള്‍.
റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി മൂന്നു ലക്ഷം രൂപ അനുവദിച്ചതായി സി പി എമ്മിന്റെ പി എച്ച് ഡി വാര്‍ഡ് മെമ്പര്‍ നാട്ടുകാരെ അറിയിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പരിസര പ്രദേശങ്ങളിലെ റോഡുകള്‍ പൂര്‍ത്തിയാക്കിയിട്ടും ഈ റോഡു മാത്രം പഴയപടിയിലാണുള്ളത്.
കാലവര്‍ഷം എത്തും മുമ്പേ റോഡ് ടാറിംങ് ചെയ്തു കിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."