മഴ ലഭിച്ചതോടെ ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു
ഷൊര്‍ണൂര്‍: തുടരെത്തുടരെ രാത്രിയില്‍ മഴ ലഭിച്ചതോടെ ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു. വറ്റിവരണ്ടിരുന്ന പുഴ മഴ പെയ്തതോടെ നഗരവാസികള്‍ക്ക് ഏറെ ആശ്വാസമായി. ആഴ്ചയില്‍ മൂന്ന് ദിവസം ഇടവിട്ട് മേഖലകള്‍ തിരിച്ച് കുടിവെള്ളം വതരണം ചെയ്തിരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഷൊര്‍ണൂരില്‍ ഇക്കുറി കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നില്ല.
പുഴയില്‍ ഉണ്ടായിരുന്ന നീരൊഴുക്ക് തടഞ്ഞു നിര്‍ത്താന്‍ മണല്‍ചാക്ക് ഉപയോഗിച്ചുള്ള താല്‍കാലിക തടയണ നിര്‍മിച്ചാണ് വെള്ളം ശേഖരിച്ചിരുന്നതും വിതരണം ചെയ്തിരുന്നതും. കൊച്ചിന്‍ പാലത്തിന് സമീപം തടയണയുടെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. തടയണയില്‍ വെള്ളം വര്‍ധിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഷൊര്‍ണൂര്‍ ഡിവിഷന്‍ ഓഫിസ് കോംമ്പൗണ്ടില്‍ ജലശുദ്ധീകരണ ശാലയുടെ ജോലികളും നടക്കുന്നുണ്ട്.
തടയണയുടെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഷൊര്‍ണൂരിന് പുറമെ വാണിയംകുളം, സമീപ പഞ്ചായത്തുകളായ വള്ളത്തോള്‍നഗര്‍ ദേശമംഗലം, പാഞ്ഞാള്‍ എന്നീ പ്രദേശങ്ങലില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ഏറെ ആശ്വാസമാവും. പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട തടയണയുടെ ജോലികള്‍ മിന്നല്‍ വേഗതയിലാണ് നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."