മുതുതലയില്‍ വീടിന്റെ ഓട് പൊളിച്ച് മോഷണം
പട്ടാമ്പി: പറക്കാട് വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്നവരുടെ ദേഹത്തുനിന്നും ആഭരണങ്ങള്‍ മോഷ്ടിച്ചു. 12 പവന് സ്വര്‍ണാഭരണങ്ങളും 3,500 രൂപയുമാണ് മോഷണം പോയത്. പറക്കാട് മുറിച്ചിറക്കല്‍ കമ്മാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കമ്മാലിന്റെ മകന്റെ ഭാര്യയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. രാത്രി 11 മണിക്കു ശേഷമാണ് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്.
രാവിലെയാണ് മോഷണവിവരം അറിയുന്നത്. രണ്ടുദിവസം മുന്‍പ് സമിപത്തെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പട്ടാമ്പി പൊലിസും പാലക്കാടുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സമാനരീതിയിലുള്ള മോഷണം രണ്ടാഴ്ച മുന്‍പ് തിരുവേഗപ്പുറയിലും നടന്നിരുന്നു. 30 പവനോളം സ്വര്‍ണാഭരണമാണ് അന്ന് മോഷണം പോയത്. പിന്നീട്, പട്ടാമ്പി കൈത്തളി ക്ഷേത്രം, മേലെ പട്ടാമ്പിയിലെ സ്റ്റുഡിയോ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."