സഹോദരങ്ങളെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു
കോട്ടയം:ബന്ധുകൂടിയായ യുവാവിന്റെ കുത്തേറ്റ് സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. പനച്ചിക്കാട് കാലായില്‍പടിക്ക് സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
സഹോദരങ്ങളായ കാലായില്‍പടി കാലായില്‍ കരോട്ട് ദേവദാസ്(23), പ്രദീപ്(25), ശാന്തന്‍(18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അയല്‍ക്കാരനും ബന്ധുവുമായ കാലായില്‍പ്പടി പ്ലാപ്പറമ്പില്‍ പ്രശാന്ത് (32)ആണ് ആക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: സഹോദരങ്ങളായ ദേവദാസും പ്രദീപും കോട്ടയത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു.
ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴി പ്രശാന്ത് കാലായില്‍പടിയിലുള്ള കടയില്‍ ബഹളം വെക്കുന്നതു കണ്ടു. തുടര്‍ന്ന് ഇവര്‍ ബഹളത്തില്‍ ഇടപെടുകയും ചെറിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. അതില്‍ പ്രകോപിതായ പ്രശാന്ത് പ്രദീപിന്റെയും ദേവദാസിന്റെയും വീട്ടിലെത്തി ഇവരെ വിളിച്ചിറക്കി കുത്തുകയായിരുന്നു. പ്രദീപിന്റെ വയറിനും ദേവദാസിന്റെ വലതു കൈമുട്ടിനാണ് കുത്തേറ്റത്. സഹോദരങ്ങളെ ആക്രമിക്കുന്നത് കണ്ടു തടസം പിടിക്കാനെത്തിയ ശാന്തനും കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ മൂന്നു പേരും നാട്ടുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പ്രശാന്തിനും പരിക്കേറ്റു. ഇയാള്‍ പോലിസ് നിരീക്ഷണത്തില്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."