ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്തത് പിണറായി സര്‍ക്കാരിന്റെ പരാജയം: ഉമ്മന്‍ ചാണ്ടി
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്പോട്ട് പോകുന്നതാണ് കേരള സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ വന്ന നാള് മുതല്‍ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.
ജീവനക്കാരും അധ്യാപകരും ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. മുന്‍ സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ജനസമ്പര്‍ക്ക പരിപാടികള്‍ വിജയിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ ജില്ലാ ചെയര്മാന് ഉമാ ശങ്കര്‍ അധ്യക്ഷനായി. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, എം.ഐ ഷാനവാസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, എന്‍.ഡി അപ്പച്ചന്, കെ.സി അബു, കെ.കെ അബ്രഹാം, ഷാജു ജോണ്‍, വി.സി സത്യന്, പി.എസ് ഗിരീഷ് കുമാര്‍, പി സഫ്വാന്, എം.വി രാജന്, ടോമി ജോസഫ്, ബിനു കോറോത്ത്, സുരേഷ് ബാബു വാളാല്‍, എന്‍.ജെ ഷിബു, വി.ടി ഷാനവാസ്, വി.എസ് മധു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."