ഓര്‍ഫനേജ് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി: 'റേഷന്‍ സാധനങ്ങള്‍ മുടക്കം കൂടാതെ ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം'
മലപ്പുറം: ഓര്‍ഫനേജുകള്‍ക്കും മറ്റ് ധര്‍മസ്ഥാപനങ്ങള്‍ക്കും അനുവദിച്ച ബി.പി.എല്‍ നിരക്കിലുള്ള റേഷന്‍ സാധനങ്ങള്‍ മുടക്കം കൂടാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഓര്‍ഫനേജ് ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യപരിശോധന കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് യോഗം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാല രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍തന്നെ ആരോഗ്യ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓര്‍ഫനേജുകളിലെ താമസക്കാര്‍ക്ക് വില്ലേജ് ഓഫിസുകളില്‍നിന്നു ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, വി. അബ്ദുറഹ്മാന്‍, എ.ഡി.എം വി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജറുമ്മ ടീച്ചര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് ഹഫ്‌സല്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ടി ജയശ്രീ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാജ്ഞലി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."