മലപ്പുറത്ത് വീണ്ടും ഡിഫ്തീരിയ
കൊണ്ടോട്ടി: ഡിഫ്തീരിയക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പളളിക്കല്‍ ബസാര്‍ കോഴിപ്പുറത്ത് യുവാവിന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. കോഴിപ്പുറത്തെ ഫായിസിനെ(21) ആണ് ഇന്നലെ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു രോഗികളുമായി ഇടകലരാതിരിക്കാന്‍ ഇയാളെ മെഡിക്കല്‍ കോളജിലെ 43ാം നമ്പര്‍ മുറിയിലേക്കു മാറ്റി.
ചികില്‍സ ലഭ്യമാക്കാനായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിഫ്തീരിയ ബാധിച്ച് പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അഫ്ഷാസ മരിച്ചത്. ഇതിന്റെ സമീപപ്രദേശത്തു തന്നെയാണ് യുവാവില്‍ രോഗം സ്ഥിരീകരിച്ചത്. താനൂരില്‍ കഴിഞ്ഞ 18നു മോര്യ കോട്ടൂകാട്ടിലെ ചെറുവത്ത് കൊറ്റായി വീട്ടില്‍ അല്‍ അമീന് ഡിഫ്തീരിയ ബാധിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."