പൊലിസ് സ്റ്റേഷനുകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് രസീത് നല്‍കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
ഇക്കാര്യം സര്‍ക്കുലര്‍ വഴി പൊലിസ് സ്റ്റേഷനുകളെ അറിയിക്കണം. നിലവില്‍ പല പൊലിസ് സ്റ്റേഷനുകളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി കമ്മീഷനെ അറിയിച്ചു. ഇത് പരാതിക്കാര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സാധാരണക്കാരും പാവപ്പെട്ടവരും നിരപരാധികളുമാണ് പൊലിസിന്റെ കൃത്യവിലോപത്തിനും അധികാര ദുര്‍വിനിയോഗത്തിനും ഇരയാകുന്നത്.
നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പരാതിയുമായി ചെല്ലുന്നവരെ പ്രതിയാക്കുന്ന സംഭവവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പൊലിസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ കമ്മിഷന്റെ പരിഗണനക്ക് വരുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ തുടര്‍നടപടികള്‍ക്ക് കഴിയുന്നില്ലെന്നും പി. മോഹനദാസ് ഉത്തരവില്‍ നിരീക്ഷിച്ചു.
ഇലക്‌ട്രോണിക് രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയ സാഹചര്യത്തില്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സി.സി ടി.വി കാമറ സ്ഥാപിക്കുന്നത് അസാധ്യമല്ല. പരാതിയുമായി ചെല്ലുന്നവര്‍ക്ക് രസീത് കൊടുത്തില്ലെങ്കിലും പരാതി നല്‍കിയ വിവരം സി.സി ടി.വി കാമറയില്‍ നിന്ന് ശേഖരിക്കാവുന്നതാണ്. ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് പ്രതിയാക്കുന്ന സാഹചര്യവും പൊലിസിന്റെ മറ്റ് നിയമവിരുദ്ധ നടപടികളും സി.സി ടി.വി കാമറയില്‍ നിന്ന് ലഭിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതെ വരുമ്പോള്‍ മാത്രമാണ് പരാതിക്കാര്‍ക്ക് രസീത് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതെന്ന് സംസ്ഥാന പൊലിസ് മേധാവി കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."