വര്‍ഷാവസാനം ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം: അമേരിക്ക
വാഷിങ്ടണ്‍: ഈ വര്‍ഷം അവസാനിക്കുന്നതോടെ ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കുമെന്ന് അമേരിക്ക. ചില നടപടിക്രമങ്ങള്‍ ബാക്കിയുള്ളതാണ് അംഗത്വത്തിനു തടസമെന്നും 2016ന്റെ അവസാനത്തില്‍ അംഗത്വം യാഥാര്‍ഥ്യമാകുമെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ സിയൂളില് നടന്ന എന്‍.എസ്.ജി പ്ലീനറിയില്‍ ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരേ നിരവധി രാജ്യങ്ങള്‍ രംഗത്തുവരികയും ഇന്ത്യയുടെ അംഗത്വം തടയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അംഗരാജ്യങ്ങളോട് യു.എസ് രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും ചില രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. ചൈനയാണ് പ്രധാനമായും ഇന്ത്യയ്ക്കെതിരേ രംഗത്തുവന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് (എന്‍.പി.ടി) ഇന്ത്യന്‍ അംഗത്വത്തെ മറ്റു രാജ്യങ്ങള്‍ എതിര്‍ക്കാന്‍ കാരണം. ഇന്ത്യയുടെ അംഗത്വം എങ്ങനെയാണ് ഈ വര്‍ഷം അവസാനം യാഥാര്ഥ്യമാകുകയെന്നോ എന്താണ് ബാക്കിയുള്ള നടപടിക്രമമെന്നോ യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."