മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് ഭാരം: കല്ലായി
ഇരിട്ടി: സാധാരണ ജനങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതെ നിയമസഭയില്‍ പോലും പാര്‍ട്ടി സെക്രട്ടറിയെ പോലെ പ്രതിപക്ഷ എം.എല്‍.എമാരോട് പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേവലം 10 മാസംകൊണ്ട് കേരള ജനതയ്ക്ക് ഭാരമായി തീര്‍ന്നിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. മുസ്‌ലിം ലീഗ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടി താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയുക, സ്ത്രീകളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുക, വന്യ ജീവികളുടെ ഉപദ്രവത്തില്‍ നിന്നു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, ബി.പി.എല്‍ ലിസ്റ്റില്‍ നിന്നു അനര്‍ഹരെ ഒഴിവാക്കുക, നിത്യോപയോഗ സാധനങ്ങള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. അഡ്വ.കെ മുഹമ്മദലി അധ്യക്ഷനായി. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, സി അബ്ദുല്ല, ഇബ്രാഹിം പൊയിലന്‍, നസീര്‍ നെല്ലൂര്‍, സമീര്‍ പുന്നാട്, റഹ്‌യാനത്ത് സുബി സംസാരിച്ചു. ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം
അഡ്വ.കെ മുഹമ്മദലി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."