HOME
DETAILS
MAL
വേനലില്‍ വാടാതെ കൃഷി കാക്കാന്‍ കഷ്ടപ്പാട്
backup
March 18 2017 | 20:03 PM
ചെറുപുഴ: കൊടും വേനലില്‍ കിലോമീറ്റര്‍ താണ്ടി കുടിവെള്ളം എത്തിച്ച് പച്ചക്കറി സംരക്ഷിക്കുകയാണ് ചെറുപുഴ പാറക്കടവിലെ അനശ്വര കുടുംബശ്രീ പ്രവര്‍ത്തകര്‍.
പാട്ടകൃഷി ആയി നടത്തിയ വിവിധ ഇനം വിളകള്‍ കൊടും വേനലില്‍ നാശത്തിന്റെ വക്കിലാണ്.
തൊട്ടടുത്ത കിണറിലെ വെള്ളം പ്രതീക്ഷിച്ചാണ് ഇരുപതുപേരുടെ സംഘം കൃഷി തുടങ്ങിയത്. വേനല്‍ കടുത്തതോടെ കിണറ്റിലെ വെള്ളം വറ്റിയതാണ് ഇവരെ ദുരിതത്തിലാക്കിയത്.
പൂത്തുകായ്ചു നില്ക്കുന്ന പയറും മത്തനും വെണ്ടയും എല്ലാം വെയിലേറ്റു വാടാന്‍ തുടങ്ങിയതോടെയാണ് കുടുംബശ്രീ കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. ഇപ്പോളിവര് ഒരു കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. കൂലിപ്പണിക്കാരായ ഇവര്‍ പണി കഴിഞ്ഞതിനു ശേഷം വൈകുന്നേരമാണ് തോട്ടം നനക്കാന്‍ എത്താറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."