ഷമീര്‍ അന്‍വരി ഇനി ഹൈക്കോടതി വക്കീല്‍
ആലത്തൂര്‍: ഷമീര്‍ അന്‍വരി ഇനി ഹൈക്കോടതി വക്കീല്‍ അറബി ഡിഗ്രി എടുത്ത ഷമീറിനു ഇനി കറുത്ത കോട്ട് ധരിക്കാം. പള്ളിയിലെ ഉസ്താദാവാന്‍ അറബി പഠിച്ച് ഷമീം ഇനി മുതല്‍ ഹൈക്കോടതിയില്‍ വക്കീലായി ജോലി ചെയ്യും. പൊട്ടച്ചിറ അന്‍വരിയ്യ അറബികോളജില്‍ നിന്നും അന്‍വരിയ്യ പട്ടം കരസ്ഥമാക്കി നിര്‍ത്തിയില്ല പഠനം. തുടര്‍ന്ന് ബാച്ചിലര്‍ ഡിഗ്രി ജോഗ്രഫിയിലും തൃശൂര്‍ ലോ കോളജില്‍ നിന്നും എല്‍.എല്‍.ബിയും തുടര്‍ന്ന് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. ഇപ്പോഴും പളളിയില്‍ ഖത്തീബായി ജോലി ചെയ്യുന്നു .
ആലത്തൂര്‍ കാവശ്ശേരി പത്തനാപുരം മുഹമ്മദിന്റെ മൂന്നാമത്തെ മകനായ ഷമീറാണ് 25ാം വയസില്‍ വക്കീലായത്. 2003ല്‍ 10ാം വയസില്‍ പട്ടാമ്പി ആമയൂരില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രീ തങ്ങളുടെ കീഴില്‍ മതപഠനം ആരംഭിച്ചു. എട്ടു വര്‍ഷം ഉസ്താദിന്റെ ഉപദേശവും ശിക്ഷണവും ജാഗ്രതയും ജീവിതത്തിന്റെ ദിശ നിര്‍ണയിച്ചു. 2012ല്‍ അന്‍വരിയ അറബിക് കോളജിലേക്ക് ഉപരി പഠനത്തിനു പോയി. 2013ല്‍ ഫസ്റ്റ് റാങ്കോടെ അന്‍വരി ബിരുദം. നിര്‍ധനരായവര്‍ക്ക് നീതി ലഭ്യമാക്കാനുളള മോഹത്താലാണ് നിയമ ബിരുദം നേടിയത് എന്ന് ഷമീര്‍ പറഞ്ഞു. ഹൈക്കാടതിയില്‍ വക്കീല്‍ ജോലിയും ഖത്തീബ് ജോലിയും ഒന്നിച്ച് കൊണ്ടുപോകാനാണ് താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."