പൊതുമരാമത്ത് വകുപ്പിനെതിരേ കേസ് എടുക്കണമെന്ന്
ആലപ്പുഴ : കൊമ്മാടിയില്‍ പാലത്തിന്റെ തകര്‍ന്ന കൈവരിയില്‍ തട്ടി ബൈക്ക് കനാലില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുക്കണമെന്നും സര്‍ക്കാര്‍ അനാസ്ഥകൊണ്ട് മരിച്ച അനില്‍കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണമെന്നും ബി.ജെ.പി.
തകര്‍ന്ന കൈവരി നാളിതുവരെ നന്നാക്കാഞ്ഞത് പൊതുമരാമത്തു വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ്.
നല്ല റോഡുകള്‍ കുത്തിപൊളിച്ച് വീണ്ടും ടാര്‍ ചെയ്യുകയും ടൈല്‍ പാകാന്‍ വെമ്പല്‍ കാട്ടുകയും ചെയ്യുന്ന പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം എന്താണെന്ന് ജനത്തിന് നന്നായി അറിയാം.
ചേര്‍ത്തല കനാല്‍ വൃത്തിയാക്കി നീരൊഴുക്കുള്ളതാക്കി മാറ്റണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തകര്‍ന്ന കൈവരി ഉടന്‍ ശരിയാക്കുകയോ പുതിയ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയോ ചെയ്തില്ലെങ്കില്‍ ബി.ജെ.പി. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജി. വിനോദ് കുമാര്‍ പറഞ്ഞു.
നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍, സെക്രട്ടറി എന്‍.ഡി.കൈലാസ്, വാസുദേവക്കുറുപ്പ്, അനില്‍ കുമാര്‍ ഒ.സി., സെക്രട്ടറി സനല്‍ കുമാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."