ചരിത്രനേട്ടവുമായി മഹാത്മാഗാന്ധി സര്‍വകലാശാല
കോട്ടയം: കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ അഭിമാനാര്‍ഹമായ റെക്കോഡ് നേട്ടമാവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല.
സി.ബി.സി.എസ്.എസ്. ബി.എ, ബി.എസ്സി, ബി.കോം ഡിഗ്രി ആറാം സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം വേഗത്തില്‍ നടത്തി ഫലപ്രഖ്യാപനം ഇന്നു വന്നതോടെയാണ് അഭിമാന നേട്ടം സര്‍വകലാശാല കൈവരിച്ചത്.
2018 മാര്‍ച്ച് 16ന് ആരംഭിച്ച ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രില്‍ 27ന് പൂര്‍ത്തിയായി. 192 അഫിലിയേറ്റഡ് കോളജുകളില്‍ 112 ബിരുദ പ്രോഗ്രാമുകളിലാണ് പരീക്ഷകള്‍ നടന്നത്.
8774 പേര് ബി.എക്കും 11438 പേര് ബി.എസ്സിക്കും 18390 പേര് ബി.കോമിനും 6055 പേര് വിവിധ ന്യൂജെനറേഷന് കോഴ്സുകള്‍ക്കും പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 6916 പേര് ബി.എക്കും (78.82) 9149 പേര് ബി.എസ്സിക്കും (79.98) 14790 പേര് ബി.കോമിനും (80.42) 4086 പേര് ന്യൂജെനറേഷന് കോഴ്സുകള്‍ക്കും (80.69) വിജയിച്ചു.റെക്കോഡ് വേഗത്തിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. 2016ല്‍ ജൂലൈ 15നും 2017ല്‍ മെയ് 31നും ആണ് ഫല പ്രഖ്യാപനം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ്മാര്ക്കുകളും പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രകാരമുള്ള മാര്‍ക്കുകളും ചേര്‍ത്തിട്ടുള്ള അന്തിമഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 31 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."