പഞ്ചായത്ത് പ്രസിഡന്റിനെ ശിലാഫലകത്തില്‍നിന്ന് ഒഴിവാക്കി
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകത്തില്‍ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദിന്റെ പേര് ഒഴിവാക്കിയത് വിവാദമാകുന്നു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടിയില്‍ ശിലാഫലകങ്ങളിലും ഗ്രാമപഞ്ചായത്ത് അധ്യക്ഷന്റെ പേരുകൂടി കൊത്തിവയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് ഏകപക്ഷീയമായി തദ്ദേശഭരണ അധ്യക്ഷനെ ഒഴിവാക്കുകയായിരുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഭരണം നടത്തുന്നത് എല്‍.ഡി.എഫ് ആണ്. പ്രസിഡന്റ് പദവി വീതംവെപ്പിലൂടെ ആദ്യ ഊഴം ലഭിച്ചത് സി.പി.ഐയിലെ ഷെര്‍ളി ശ്രീകുമാറിനാണ്. രണ്ടരവര്‍ഷ കാലാവധി അവസാനിക്കാന്‍ പോകുമ്പോള്‍ തിടുക്കപ്പെട്ട് ഉദ്ഘാടനങ്ങള്‍ നടത്തുകയാണെന്നും ആക്ഷേപമുണ്ട്.
15-ാം വാര്‍ഡ് മെംബര്‍ തുളസിചന്ദ്രന്റെ പേരും ജില്ലാപഞ്ചായത്തംഗം അനില്‍.എസ് കല്ലേലിഭാഗത്തിന്റെ പേരും ഫലകത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന വേദിയില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍മജീദ് ഇറങ്ങി പോകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."