HOME
DETAILS
MAL
യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും: ബി.ജെ.പി വക്താവിന്റെ ട്വീറ്റ്, പിന്നാലെ പിന്‍വലിച്ചു
backup
May 16 2018 | 15:05 PM
ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്ന് ബി.ജെ.പി വക്താവും എം.എല്‍.എയുമായ എസ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു. അല്‍പ്പസമയത്തിനകം പിന്‍വലിക്കുകയും ചെയ്തു. നാളെ രാവിലെ 9.30ന് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചൊല്ലുമെന്നാണ് കന്നഡയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യം 117 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബി.ജെ.പി സത്യപ്രതിജ്ഞാ പ്രഖ്യാപനം നടത്തിയത്. ട്വീറ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. പിന്‍വലിച്ചതിന്റെ കാരണവും വ്യക്തമല്ല.
ബി.ജെ.പി കര്‍ണാടക എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇതേ ട്വീറ്റ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."