ജാട്ട് പ്രതിഷേധം: ഡല്‍ഹി മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കും
ന്യൂഡല്‍ഹി:ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നഗരത്തിലെ മിക്ക മെട്രോ സ്റ്റേഷനുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടയ്ക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 സ്റ്റേഷനുകള്‍ രാത്രി എട്ടു മുതല്‍ അടച്ചിടും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലുള്ള മെട്രോ സ്റ്റേഷനുകള്‍ അര്‍ധരാത്രി 11.30 മുതല്‍ അടച്ചിടുമെന്നും റിപ്പോർട്ടുണ്ട്.
രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്, ലോക് കലാണ് മാര്‍ഗ്, ജന്‍പഥ്, മാന്‍ഡി ഹൗസ്, ബരാഖംബാ റോഡ്, ആര്.കെ. ആശ്രം മാര്‍ഗ്, പ്രഗതി മൈതാന്‍, ഖാന് മാര്‍ക്കറ്റ്, ശിവാജി സ്റ്റേഡിയം തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലെ സര്‍വീസാണ് നിര്‍ത്തിവെക്കുക. എന്നാല്‍ ചില സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുകൊണ്ടു കൊണ്ടാണ് ജാട്ട് സമുദായക്കാര്‍ പ്രതിഷേധം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."