റമദാന്‍ ഓര്‍മകളില്‍ ആദ്യം തെളിയുന്നത് സ്‌കൂള്‍ കാലഘട്ടം
റമദാനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടമാണ്. ഉച്ചയൂണിന് ബെല്ലടിക്കുമ്പോള്‍ ഭക്ഷണം കഴിക്കാതെ മാറിയിരിക്കുന്ന കൂട്ടുകാരെ തെല്ലൊരു അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത് . എങ്ങിനെയാണിവര്‍ വിശപ്പ് സഹിക്കുന്നതെന്ന ചോദ്യവും ഉള്ളില്‍ നിന്നും ഉയര്‍ന്നുവരാറുമുണ്ട്.
ഉപവാസ കാലത്തും ചുറുചുറുക്കോടെ ഓടി നടന്നിരുന്ന കൂട്ടുകാരോട് കൗതുകം നിറഞ്ഞ ബഹുമാനം തോന്നിയിരുന്നു. പിന്നീട് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ നോമ്പ് നോറ്റ് സമരമുഖങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സുഹൃത്തുക്കള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു തന്നു. കോളജ് പഠനകാലത്തും പിന്നീടിങ്ങോട്ടും കൂട്ടുകാരുടെ വീടുകളില്‍ നോമ്പ് തുറയ്ക്ക് പോകുക പതിവായിരുന്നു. അവരുടെ ഉമ്മമാരും പെങ്ങന്‍മാരും വിളമ്പി തരുന്ന ജീരക കഞ്ഞിക്കും റവകാച്ചിയതിനുമൊക്കെ സ്‌നേഹത്തിന്റെ അതിരുചി യുണ്ടായിരുന്നു. ഇപ്പോഴും നോമ്പ് കാലങ്ങളില്‍ സുഹൃത്തുക്കളുടെ വീടുകളില്‍ നോമ്പ് തുറയ്ക്ക് പോകുക പതിവാണ്.
ഇക്കുറി കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ ഒരു ദിവസം നോമ്പ് തുറയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. എം.എല്‍.എ എന്ന നിലയില്‍ നിരവധി ഇഫ്താര്‍ മീറ്റുകളില്‍ ഇക്കുറി പങ്കെടുക്കുന്നുണ്ട് .
എങ്കിലും കൂട്ടുകാരുടെ വീട്ടില്‍ നിന്നും നോമ്പ് തുറക്കുന്ന ആ സുഖം മറ്റെവിടെ നിന്നും ലഭിക്കാറില്ല റമദാന്‍ നല്‍കുന്ന ആത്മചൈതന്യത്തിന്റെ ആഴം നോമ്പ് നോല്‍ക്കുന്നവരുടെ കണ്ണുകളില്‍ കാണുമ്പോള്‍ മനസിലിന്നും പഴയ സ്‌കൂള്‍ കുട്ടിയുടെ കൗതുകം നിറഞ്ഞ ബഹുമാനം ഉണരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."