അല്‍ നൂരി പള്ളിക്കടുത്ത് കനത്ത ഏറ്റുമുട്ടല്‍
ബഗ്ദാദ്: ഇറാഖിലെ മൗസിലിനടുത്ത് ഐ.എസ് മേധാവി ഖലീഫാ പ്രഖ്യാപനം നടത്തിയ പള്ളിക്ക് സമീപം ഏറ്റുമുട്ടല്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അല്‍ നൂരി പള്ളിയിലാണ് 2014 ല്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം ഖലീഫാ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ പള്ളിയുടെ മിനാരത്തില്‍ ഐ.എസ് പതാക നാട്ടുകയും ചെയ്തിരുന്നു.
പള്ളിക്കടുത്തുള്ള പ്രദേശങ്ങള്‍ ഇറാഖ് സൈന്യം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പടിഞ്ഞാറന്‍ മൗസിലിലെ ട്രെയിന്‍ സ്റ്റേഷനും ഇന്നലെ സൈന്യം കീഴടക്കി. ഈ ട്രെയിന്‍ സ്റ്റേഷനു അടുത്താണ് അല്‍ നൂരി പള്ളിയെന്ന് പൊലിസ് കമാന്‍ഡര്‍ പറഞ്ഞു.
കനത്ത ഏറ്റുമുട്ടല്‍ നടത്തി പള്ളി മോചിപ്പിക്കാനാണ് നീക്കം. പ്രദേശത്തു നിന്ന് ജനങ്ങള്‍ പലായനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. പുരാതന നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം നടക്കുന്നതായി പൊലിസ് വക്താവ് പറഞ്ഞു.
യു.എസ് സൈന്യത്തിന്റെ പിന്തുണയോടെയാണ് ആക്രമണം. 2000 ഐ.എസുകാര്‍ ഇപ്പോഴും മൗസിലിലുണ്ടെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൗസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."