ഡെങ്കിപ്പനി പ്രതിരോധം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കെ. മുരളീധരന് എം.എല്‍.എ
തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയ്ക്കാനായത് സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് കെ. മുരളീധരന് എം.എല്‍.എ.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിനാലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരാനായത്. പരിസര ശുചീകരണവും മാലിന്യ സംസ്കരണവും കൂടുതല്‍ ഫലപ്രദമാക്കാന്‍ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കണമെന്നും കെ. മുരളീധരന് പറഞ്ഞു.
ദേശീയ ഡെങ്കി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എസ് അനില്‍കുമാര്‍, അഡീഷനല്‍ ഡയരക്ടര്‍ (പൊതുജനാരോഗ്യം) ഡോ. കെ.ജെ റീന, റീജിയനല്‍ ഡയരക്ടര്‍ ഡോ. രുചി ജെയിന്, എന്‍.വി.ബി.ഡി.സി.പി ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. വി. മീനാക്ഷി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."