പൊള്ളാച്ചി കന്നുകാലി മാര്‍ക്കറ്റില്‍ പെരുന്നാള്‍ വ്യാപാരം തകൃതി
മീനാക്ഷിപുരം: പൊള്ളാച്ചി കന്നുകാലി മാര്‍ക്കറ്റില്‍ പെരുന്നാള്‍ വ്യാപാരം തകൃതമാവുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി മന്ദഗതിയിലായിരുന്ന പൊള്ളാച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കന്നുകാലികളുടെ വില്പന ചൂടു പിടിക്കുകയാണ്.
പെരുന്നാളിന്റെ ഭാഗമായുള്ള വില്പനയാണ് ചന്തയെ സജീവമാക്കീട്ടുള്ളത്. ഇതിനുപുറമെ മഴ ആരംഭിച്ചതിനാല്‍ കേരളത്തിലേക്ക് പശുക്കളെയും കിടാങ്ങളെയും വാങ്ങുന്നവരും വര്‍ദ്ധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 56 കന്നുകാലി മാര്‍ക്കറ്റുകളില്‍ ഏറ്റവും വലീയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് പൊള്ളാച്ചിയിലുള്ളത്.
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കന്നുകാലികളെ വില്പന നടക്കാറുള്ളതെങ്കിലും ഞായര്ദിവസങ്ങളിലും പാലക്കാട്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നും വ്യാപാരികള്‍ കന്നുകാലികളെ വാങ്ങാന്‍ എത്തുന്നതിനാല്‍ ചന്തയില്ലാത്ത ദിവസങ്ങളിലും കാലിന്ത സജീവമായി വില്പന നടക്കുകയാണ്.
വാണിയംകുളം, കുഴല്‍മന്ദം, കൂത്താട്ടുകുളം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക കന്നുകാലി ചന്തകളിലേക്കുള്ള കന്നുകാലികളെയും വാങ്ങുവാന്‍ വ്യാപാരികള്‍ എത്തുന്നതിനാല്‍ വിലയില്‍ അല്പം വര്‍ദ്ധവും ഉണ്ടായിട്ടുണ്ടെന്ന് തമിഴ്നാട് വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."