ജില്ലാ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ്; റിജിന്‍ റോഷിന് നാല് കിരീടം
മാനന്തവാടി: വയനാട് ജില്ലാ ബാഡ്മിന്റന്‍(ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മേരിമാതാ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജില്ലാ ചാംപ്യന്‍ഷിപ്പില്‍ ചുള്ളിയോട് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ റിജിന്‍ റോഷ് അണ്ടര്‍ 19 വിഭാഗത്തിലും പുരുഷവിഭാഗത്തിലും സിംഗിള്‍സിലും ഡബിള്‍സില്‍ മുഹമ്മദ് ഷനൂബുമായി ചേര്‍ന്നും വിജയിച്ച് അപൂര്‍വ്വ നേട്ടം കൈവരിച്ചു.
മെന്‍സ് സിംഗിള്‍സില്‍ സന്തോഷ് എസ് രണ്ടാമനായി. കല്‍പ്പറ്റ വൈസ്‌മെന്‍സ് ക്ലബിലെ സന്തോഷ്-ബിപിന്‍ എമിലി കൂട്ടുക്കെട്ടിനാണ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം. മാസ്‌റ്റേര്‍സ് സിംഗിള്‍സില്‍ കമ്പളക്കാട് സ്മാഷ് ക്ലബിന്റെ നൗഷാദ് അറക്കക്കാണ് കിരീടം. ഇതേയിനത്തിലെ ഡബിള്‍സില്‍ ബിപിന്‍ എമിലിക്കൊപ്പം മത്സരിച്ച നൗഷാദ് അറക്ക ഇരട്ടക്കിരീടം നേടി. വെറ്ററന്‍ സിംഗിള്‍സില്‍ ഡയാന മാനന്തവാടിയുടെ ഡോ. സജിത് പി.സി ജേതാവായി. ഡബിള്‍സില്‍ മീനങ്ങാടി കോസ്‌മോ പോളിറ്റന്‍ ക്ലബിന്റെ യൂനുസ്-ജയപ്രകാശ എന്നിവരാണ് ജേതാക്കള്‍. അണ്ടര്‍ 11 ബോയ്‌സില്‍ ഡയാന മാനന്തവാടിയുടെ സാവിയോ സജി ഒന്നാമനും നിഷാല്‍ നോജ് മാത്യു രണ്ടാമനുമായി. അണ്ടര്‍ 11 ബോയ്‌സ് ഡബിള്‍സില്‍ ഡയാന മാനന്തവാടിയുടെ ധ്യാന്‍ മഹേഷ്-ജുഡിന്‍ വി. ജോസ് സഖ്യം ചാംപ്യന്‍മാരായി. അണ്ടര്‍ 13 ബോയ്‌സ് ഡബിള്‍സില്‍ ഡയാനയുടെ ആല്‍വിന്‍-അമന്‍ സഖ്യമാണ് ജേതാക്കള്‍. ധ്യാന്‍-സാഹ്ല്‍ റഹ്മാന്‍ സഖ്യം റണ്ണറപ്പായി. അണ്ടര്‍ 13 ഗേള്‍സ് സിംഗിള്‍സില്‍ ഷിന്‍ജല്‍ അലോഷ്യസ് ജേതവായി. ആന്‍ഡ്രിയ സെബാസ്റ്റ്യനാണ് റണ്ണറപ്പ്. അണ്ട്ര്‍ 15 ബോയ്‌സില്‍ ജോയല്‍ രാജേഷ്ാണ് ചാംപ്യന്‍. അഭിനന്ദ് എന്‍.ജി രണ്ടാമനായി. ഡബിള്‍സില്‍ ജോയല്‍ രാജേഷ്-സെബിന്‍ അഗസ്റ്റിന്‍ സഖ്യമാണ് ജേതാക്കള്‍. റൊണാള്‍ഡ് ജോസ്-റിഷികേശ് സഖ്യം റണറപ്പായി. അണ്ടര്‍ 15 ഗേള്‍സില്‍ അനബല്‍ ജേക്കബ് ജേതാവായി. ഐറീന ഫിന്‍സിയ നെവിലാണ് റണറപ്പ്. ഡബിള്‍സില്‍ ഐറീന ഫിന്‍സിയ-അനുശ്രീ സഖ്യം ചാംപ്യന്‍മാരായി. അനബല്‍ ജേക്കബ്-ഹുദ ഇബ്രാഹിം സഖ്യത്തിനാന് രണ്ടാം സ്ഥാനം.
അണ്ടര്‍ 17 ബോയ്‌സില്‍ ആകര്‍ഷ് പോള്‍ കെ.പിയാണ് ചാംപ്യന്‍. ഡോണ്‍ ബിജു രണ്ടാമനായി. ഡബിള്‍സില്‍ ആകര്‍ഷ് പോള്‍-ജോയല്‍ കെ. സജി സഖ്യം ചാംപ്യന്‍മാരായപ്പോള്‍ ഗോകുല്‍ എന്‍.എസ്-അഭിനന്ദ് ടി.എം സഖ്യം രണ്ടാമതെത്തി. ഗേള്‍സ് ഐറീന ഫിന്‍സിയയാണ് ചാംപ്യന്‍. അക്‌സ എലിസബത്ത് ജോസ് റണ്ണറപ്പായി. ഡബിള്‍സില്‍ ഐറീന ഫിന്‍സിയ-അനുശ്രീ മഹേഷ് സഖ്യം ചാംപ്യന്‍മാരായി.
അനബല്‍ ജേക്കബ്-അക്‌സ എലിസബത്ത് ജോസ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. അണ്ടര്‍ 19 ഗേള്‍സില്‍ അക്‌സ എലിസബത്ത് ജോസ് ചാംപ്യനായി. അലീന മരിയയാണ് രണ്ടാമത്.
ഡബിള്‍സില്‍ അക്‌സ എലിസബത്ത് ജോസ്-ആന്‍ മരിയ ജോസ് സഖ്യം ജേതാക്കളായി. അലീന മരിയ സജി-റോഷ്‌ന സജി സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ചടങ്ങില്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു വര്‍ഗീസ് സമ്മാനദാനം നിര്‍വഹിച്ചു. ഡോ. രന്‍ജിത് സി.കെ, ടി. രവീന്ദ്രന്‍, ഡോ. സജിത് പി.സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."