താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ : സി.പി.എമ്മിന് ബന്ധമില്ലെന്ന്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരായ അഞ്ച് പേരുടെ പിരിച്ചുവിടലിന് സി.പി.എമ്മിന് ബന്ധമില്ലെന്ന് ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എം.ബഷീര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സി.പി.എം ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പാലിറ്റിയുടെ മുമ്പില്‍ പ്രതിഷേധയോഗം ചേരുക മാത്രമെ ചെയ്തിട്ടുള്ളു. ഈ പ്രതിഷേധയോഗത്തിനിടയിലേയ്ക്ക് ആരും ക്ഷണിക്കാതെയാണ് മുന്‍ ചെയര്‍മാനായ റ്റി.എം റഷീദ് എത്തിയത്. ഇദ്ദേഹത്തെ പാര്‍ട്ടി യില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതാണ്.
റ്റി.എം റഷീദ് സ്വന്തം ഇഷ്ടപ്രകാരമാണ് മുന്‍സിപ്പല്‍ ഓഫീസില്‍ കടന്ന് അതിക്രമം കാണിക്കുകയും കൗണ്‍സിലറുടെ ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്തത്. ഈ സംഭവത്തില്‍ സി.പി.എം ഈരാറ്റുപേട്ട ലോക്കല്‍ കമ്മറ്റിക്ക് യാതൊരു ബന്ധവും ഇല്ല. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി സി പി എമ്മിനെതിരെ വ്യാപകമായി നുണ പ്രചാരണം അഴിച്ചുവിടുകയാണ്. പൊതുജനമധ്യത്തില്‍ സി.പി .എമ്മിനെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറുന്ന റ്റി. എം റഷീദുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."