യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഓഫീസ് മാര്‍ച്ച് നടത്തി
കാഞ്ഞിരപ്പളളി: സര്‍ക്കാരിന്റെ ഫïുകള്‍ വിവേകപൂര്‍വ്വം ചിലവഴിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പേട്ടക്കവലയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം ടൗണില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പാത ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പത്തിരിട്ടിയായി വര്‍ദ്ധിച്ചെന്നും കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിന് നേരേ എതിര്‍വശത്ത് തന്നെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതു മൂലം തിരക്കേറിയ ദേശീയ പാതയില്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ലൈന്‍ സൗകര്യവും ഈരാറ്റുപേട്ട ഭാഗത്ത് നിന്നും കിഴക്കോട്ട് പോകുന്ന വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന ഫ്രീ ലെഫ്റ്റ് സൗകര്യവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ജോബി അഗസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി അധ്യക്ഷനായി. പ്രൊഫ: റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പളളി: സര്‍ക്കാരിന്റെ ഫണ്ടുകള്‍ വിവേകപൂര്‍വ്വം ചിലവഴിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പേട്ടക്കവലയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം ടൗണില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പാത ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസുകള്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ ടൗണിലെ ഗതാഗതക്കുരുക്ക് പത്തിരിട്ടിയായി വര്‍ദ്ധിച്ചെന്നും കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിന് നേരേ എതിര്‍വശത്ത് തന്നെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത് അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതു മൂലം തിരക്കേറിയ ദേശീയ പാതയില്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ലൈന്‍ സൗകര്യവും ഈരാറ്റുപേട്ട ഭാഗത്ത് നിന്നും കിഴക്കോട്ട് പോകുന്ന വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന ഫ്രീ ലെഫ്റ്റ് സൗകര്യവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ജോബി അഗസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി നായിഫ് ഫൈസി അധ്യക്ഷനായി. പ്രൊഫ: റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."