HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാതല ജലസംരക്ഷണ കാംപയിനിന് തുടക്കം

  
backup
March 19 2017 | 22:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4-2


കോഴിക്കോട്: 'ജലം = ജീവന്‍' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ജില്ലാതല ജലസംരക്ഷണ കാംപയിനിന് തുടക്കമായി. കടപ്പുറത്ത് സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതിയില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകത ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ദൗത്യങ്ങള്‍ കേവലം പോസ്റ്ററുകളില്‍ മാത്രമൊതുങ്ങേണ്ടതല്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജലസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ജലത്തിന് ധാര്‍മികവും സാംസ്‌കാരികവുമായ ഒരുതലം നല്‍കാനാണ് മതം പഠിപ്പിച്ചത്. എന്നാല്‍ പലരും ജലത്തെ കമ്പോളച്ചരക്കാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ ചെറുത്ത് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ഇ.വി ഉസ്മാന്‍ കോയ, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ടി.പി സുബൈര്‍ മാസ്റ്റര്‍, പി.ടി മുഹമ്മദ്, സലാം ഫറോക്ക്, നവാസ് കുന്ദമംഗലം, റഫീഖ് മാസ്റ്റര്‍, ഫൈസല്‍ ഫൈസി മടവൂര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അലി അക്ബര്‍ മുക്കം നന്ദിയും പറഞ്ഞു.
കാംപയിനിന്റെ ഭാഗമായി മാര്‍ച്ച് 22 ലോക ജലദിനത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലയാത്രയും മേഖലാതലത്തില്‍ ജലസ്രോതസ് ശുചീകരണവും ജില്ലയിലെ മുഴുവന്‍ ശാഖകളിലും ലഘുലേഖ വിതരണവും ജാഗ്രതാ സംഗമങ്ങളും സംഘടിപ്പിക്കും. മാഹിയില്‍ നിന്ന് വന്‍തോതില്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago