HOME
DETAILS
MAL
ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി
backup
March 19 2017 | 22:03 PM
പൂച്ചാക്കല്‍: ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി. കുട്ടന്‍ചാല്‍ ദ്വീപില്‍ കളരിക്കല്‍ വിനോദ് സുകുമാരന്റെ വീട്ടിലാണ് ഉപ്പിന്റെ അംശമുള്ള മണലില്‍ മുന്തിരി വിളഞ്ഞത്. കായലിനു സമീപത്താണ് വിനോദിന്റെ വീട്. വെള്ളത്തിനും മണ്ണിനും ഓരിന്റെ അംശങ്ങളാണ്. അതൊന്നും പ്രശ്നമല്ലാത്ത വിധമാണ് കറുത്ത മുന്തിരികള്‍ വിളഞ്ഞു നില്‍ക്കുന്നത്. വിളവെടുക്കാന്‍ പാകമാകുന്നു. ആലപ്പുഴയ്ക്കുള്ള യാത്രക്കിടെ വഴിയരികിലെ കടയില്‍ നിന്നുമാണ് മാസങ്ങള്‍ക്കു മുന്‍പ് വിനോദ് മുന്തിരിച്ചെടികള്‍ വാങ്ങിയത്. പരീക്ഷണം പോലെ നട്ടു. സാധാരണ നാട്ടുവളങ്ങള്ക്കൊപ്പം ശീമക്കൊന്ന ഇലകള്‍ അടങ്ങിയ പച്ചില വളവും മീന്‍ കഴുകിയ വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുള്ള വളവും നല്കി പരിപാലിച്ചു. മാതാവ് രാജമ്മയായിരുന്നു പ്രധാന സഹായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."