വീട്ടില്‍ നിന്നും നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു; യുവാവ് അറസ്റ്റില്‍
തൊടുപുഴ: വീട്ടില്‍ നിരോധിത ലഹരി മരുന്നുകള്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലഹരി മരുന്നും ഗുളികകളും പിടിച്ചെടുത്തു. തൊടുപുഴ മടത്തിക്കണ്ടത്തിന് സമീപം തോട്ടക്കാട്ട് സുനീഷി (34) നെയാണ് പിടികൂടിയത്. മയക്ക് മരുന്ന് കലര്‍ന്ന 17.7 ലിറ്റര്‍ സിറപ്പും നിരോധിത കൊഡെയ്ന്‍ ഫോസ്ഫേറ്റ് ഗണത്തില്‍ വരുന്ന 7760 ഗുളികകളുമാണ് പിടികൂടിയത്.നിരോധിത ലഹരി മരുന്നു വില്‍പ്പന നടക്കുന്നതായി ഇടുക്കി എക്സൈസ് ഇന്റലിജന്റ്സിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ നിരീക്ഷണത്തലാണ് റെയ്ഡ് നടത്തിയത്.തമിഴ്നാട്ടില്‍ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നാണ് സുനീഷ് എക്സൈസിന് മൊഴി നല്കി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പും ലഹരി മരുന്നുകളുമായി സുനീഷ് പോലിസ് പിടിയിലായിരുന്നു. തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ആര് സെല്വരാജന്, അസി. ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍.എം.വി പ്രിവന്റീവ് ഓഫിസര്‍മാരായ ആര്.പ്രകാശ്, മന്‍സൂര്‍ ഒ.എച്ച് ഷാജി ജോസഫ്, രാജേഷ് ചന്ദ്രന്, ബാബു എം കെ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ദേവദാസ്, ഖാലിദ്, സിന്ധു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."