ലഹരിവിരുദ്ധ ദിനാചരണം
കൊട്ടാരക്കര: സംസ്ഥാന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും പൂയപ്പള്ളി ഗവ. ഹൈസ്‌കൂളും സംയുക്തമായി കൊട്ടാരക്കര താലൂക്ക് തല ലഹരിവിരുദ്ധ ദിനാചരണം നടത്തി.
പൂയപ്പള്ളി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങും തുടര്‍ന്ന് നടന്ന ലഹരിവിരുദ്ധ റാലിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ ലഹരി ഉപയോഗം തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നും ലഹരി സംബന്ധമായ കേസുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അവര്‍ എക്‌സൈസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പുയപ്പള്ളി മുതല്‍ വെളിയം വരെ നടന്ന റാലിയില്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്, വിവിധ ക്ലബ്ബ് അംഗങ്ങള്‍,അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് എം.ബി പ്രകാശ് അധ്യക്ഷനായി. എക്‌സൈസ് സി.ഐ വി.റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തര്‍, വൈസ് പ്രസിഡന്റ് സൂസന്‍ മാണി, മെമ്പര്‍ രാജു ചാവടി, പ്രഥമാധ്യാപിക ഗീതാകുമാരി.കെ.പി, എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ജി.ഉദയകുമാര്‍, സ്റ്റാഫ് സെക്രട്ടറി ഡി.കെ.ഷിബു, അധ്യാപകരായ റാണി, സിന്ധു, സുനോജ്, രേഖ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."