ഉത്തരവ് ലംഘിച്ച്
ട്രൈബല്‍ പ്രൊമോട്ടര്‍മാരെ പിരിച്ചുവിടുന്നുകാട്ടിക്കുളം: ട്രൈബല്‍ പ്രമോട്ടര്‍മാരെ ഉത്തരവ് ലംഘിച്ച് പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി പരാതി. 2018 ഒക്‌ടോബര്‍ 31 വരെ നിലവിലുള്ള പ്രൊമോട്ടര്‍മാരുടെ കാലാവധിയിരിക്കവെയാണ് ചട്ടം ലംഘിച്ച് പട്ടികവര്‍ഗ വകുപ്പ് ഇവരെ പിരിച്ചുവിടാനൊരുങ്ങുന്നത്.
ഫെബ്രുവരി 14ന് മനുഷ്യാവകാശ കമ്മീഷനും നിയമസഭ കമ്മിറ്റിക്കും പ്രൊമോട്ടര്‍മാര്‍ നിവേദനം നല്‍കിയിരുന്നു. കമ്മീഷന്‍ പട്ടികവര്‍ഗ വകുപ്പിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതൊന്നും വകവെക്കാതെയാണ് പ്രൊമോട്ടര്‍മാരെ പിരിച്ചുവിട്ട് പുതിയ ട്രൈബല്‍ വോളണ്ടിയര്‍മാരെ എടുക്കാന്‍ പട്ടികവര്‍ഗ വകുപ്പിന്റ പുതിയ ഉത്തരവ.് മാനന്തവാടി താലൂക്കില്‍ 130 പ്രൊമോട്ടര്‍മാരാണുള്ളത്. മറ്റ് വകുപ്പുകളില്‍ വര്‍ഷങ്ങളോളം ജോലിചെയ്യുന്ന താഴെ തട്ടിലുള്ളവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമ്പോള്‍ ആദിവാസി വിഭാഗത്തില്‍ മാത്രം ജോലി ചെയ്യുന്ന ട്രൈബല്‍ പ്രൊമോട്ടര്‍മാരെ മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. കാട്ടുനീതിക്കെതിരേ പ്രതികരിക്കുന്ന പ്രൊമോട്ടര്‍മാരെ പിരിച്ച് വിട്ട് ഭരണ കക്ഷിയോട് കൂറ് പുലര്‍ത്തുന്ന പ്രൊമോട്ടര്‍മാരെ നിയമിക്കാനാണ് നീക്കം. പിരിച്ച് വിടുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രൊമോട്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."