HOME
DETAILS

സമരത്തിന്റെ മറവില്‍ പാചകവാതകത്തിന് 'കൃത്രിമ ക്ഷാമം' ഉപഭോക്താക്കള്‍ പ്രതിഷേധത്തില്‍

  
backup
March 20 2017 | 02:03 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9a-2


ചൊക്ലി: ബി.പി.സിയില്‍ പാചകവാതക ടാങ്കര്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് പാചകവാതക വിതരണ പ്രതിസന്ധി തുടരുന്നു. ഇതിനിടെ ഉപഭോക്താക്കളെ വലച്ച് ഏജന്‍സികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതായി വ്യാപക പരാതിയും ഉയര്‍ന്നിരിക്കുകയാണ്.
മൂന്നാഴ്ചയായി പാനൂര്‍ മേഖലയില്‍ പാചകവാതകം ലഭിക്കാതെ വീട്ടമ്മമാര്‍ ദുരിതത്തിലാണ്. മംഗളൂരുവിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്നാണ് പാനൂര്‍ ഉള്‍പ്പടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പാചകവാതകം എത്തിക്കുന്നത്. എന്നാല്‍ ഇവിടത്തെ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം തുടര്‍ന്നതോടെ കോയമ്പത്തൂരില്‍നിന്ന് ഏജന്‍സികള്‍ പാചകവാതകം എത്തിക്കുന്നുണ്ട്. എന്നാല്‍ ഗ്യാസ് ബുക്ക് ചെയ്ത് ആഴ്ചകളായിട്ടും ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നില്ല.
മാര്‍ച്ച് ഒന്നിന് ആരംഭിച്ച സമരം തുടരുന്നതാണു ക്ഷാമമുണ്ടാകാന്‍ കാരണമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. ഇതോടെ ഒരു സിലിണ്ടര്‍ മാത്രമുള്ളവര്‍ അടുപ്പ് പുകയ്ക്കാനാകാതെ കഷ്ടത്തിലായിരിക്കുകയാണ്. അതേസമയം, ബുക്ക് ചെയ്തവര്‍ക്ക് നല്‍കാതെ ഹോട്ടലുകളിലേക്കും മറ്റും കൂടിയ വിലക്ക് സിലിണ്ടര്‍ മറിച്ചുവില്‍ക്കുന്നതായും പരാതിയുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള മൂന്ന് ലോറി ഗ്യാസ് സിലിണ്ടറുകള്‍ ഇന്നലെ എത്തിയെങ്കിലും പ്രദേശവാസികള്‍ക്ക് സിലിണ്ടറുകള്‍ നല്‍കാതെ തലശ്ശേരി, കൂത്തുപറമ്പ്, ചെറുവാഞ്ചേരി, പൊയിലൂര്‍ ഭാഗത്തുള്ളവര്‍ക്ക് അമിത ചാര്‍ജ് ഈടാക്കി എത്തിച്ചുനല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
അമിത ചാര്‍ജ് ഈടാക്കുന്നതായി മുന്‍പ് പെരിങ്ങത്തൂര്‍ ഭാരത് ഗ്യാസ് ഏജന്‍സിക്കെതിരേ പരാതിയുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറിനായി ഏജന്‍സികളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍ പ്രവഹിക്കുന്നത് കാരണം ഓഫിസ് അടച്ചിടുന്ന സ്ഥിതിയുമുണ്ട്. ഗ്യാസ് ഏജന്‍സിയുടെ ഇത്തരം നടപടിക്കെതിരേ പാനൂര്‍, പെരിങ്ങത്തൂര്‍ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ പ്രതിഷേധത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago