വരാപ്പുഴ: ആലുവ ഡിവൈ.എസ്.പിക്കെതിരേ മൊഴി ലഭിച്ചതായി സൂചന
കൊച്ചി: കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ല ചന്ദ്രനെതിരേയും അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചതായി സൂചന. എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ് തന്റെ കീഴിലുള്ള ആര്.ടി.എഫ് സക്വാഡ് അംഗങ്ങളെ ആലുവ ഡിവൈ.എസ്.പിക്കായിരുന്നു വിട്ടു കൊടുത്തത്. മുന്‍ എസ്.പിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത ശേഷം ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. , എസ്.പിക്കു നല്കിയ റിപ്പോര്‍ട്ടില്‍ യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റു ചെയ്തതെന്നാണു പറഞ്ഞിരിക്കുന്നതെന്നാണു വിവരം. ഇതു വിശ്വസിച്ചാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലും പൊലിസിനെ എസ്.പി ന്യായീകരിച്ചതെന്നാണു മൊഴി ലഭിച്ചത്. വരാപ്പുഴ ദേവസ്വംപാടത്ത് നടന്ന പ്രശ്നങ്ങളുടെ രൂക്ഷത സംബന്ധിച്ചു മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നല്കാന് കഴിഞ്ഞില്ലെന്ന ആരോപണവും ഡി.വൈ.എസ്.പിക്കെതിരേയുണ്ടെന്നാണ് വിവരം. അതേസമയം എ.വി ജോര്‍ജിനെതിരെയുള്ള നടപടി ഇനിയും വൈകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."