ഷമേജ് വധം: ആറ് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തലശ്ശേരി: ആര്.എസ്.എസ് പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടിയിലെ യു.സി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ആറ് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. കൊലയാളി സംഘം സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പൊലിസിന് വിവരം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് അന്വേഷണത്തില്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കൊല നടന്നയുടനെ ആറംഗ സംഘം കര്‍ണാടകയിലേക്ക് തിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ബംഗളൂരുവിലും മഹാരഷ്ട്രയിലും പൊലിസ് തിരച്ചില്‍ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലിസ് 36 പേരെ ചോദ്യം ചെയ്തു. കൊല നടന്ന പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മെയ് ഏഴിന് രാത്രി 10.30 ഓടെയാണ് ഓട്ടോ ഓടിച്ച് പോകുകയായിരുന്ന ഷമേജിനെ മാഹി കലാഗ്രാമത്തിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു വെട്ടേറ്റ് മരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ഷമേജിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."